Ultimate magazine theme for WordPress.

ഉഗാണ്ടയിൽ സുവിശേഷകൻ ക്രൂരമായി കൊല്ലപ്പെട്ടു; മോട്ടോർ ടാക്സി ഡ്രൈവർമാരായി വേഷമിട്ടത് മതതീവ്രവാദികളെന്ന് റിപ്പോർട്ട്!

 

ഉഗാണ്ട : ഉഗാണ്ടയിലെ വക്കിസോ ജില്ലയിൽ സുവിശേഷകനായ ആൽഫ്രഡ് കിറ്റെംഗ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവം വലിയ നടുക്കമാണ് ഉളവാക്കുന്നത്. ഏപ്രിൽ 9-ന് രാത്രി നമുണ്ടൂണയിലെ സുവിശേഷ യോഗത്തിന് ശേഷം ഭാര്യ അന്ന ഗ്രേസ് നാബിര്യെയ്‌ക്കൊപ്പം മടങ്ങുമ്പോഴാണ് ഈ ദാരുണമായ സംഭവം നടന്നത്.

സുവിശേഷ യോഗത്തിൽ പങ്കെടുത്ത സഹവിശ്വാസികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് മോട്ടോർ ടാക്സി ഡ്രൈവർമാരായി എത്തിയ നാലംഗ സംഘമാണ് ദമ്പതികളെ കെണിയിൽപ്പെടുത്തിയത്. സൗജന്യമായി വീട്ടിലെത്തിക്കാമെന്ന വാഗ്ദാനം വിശ്വസിച്ച് ബൈക്കിൽ കയറിയ ഇവരെ, വാക്കിസോ ജില്ലയിലെ കവാലയിലുള്ള നോർത്തേൺ ബൈപാസിൽ വെച്ച് സംഘം ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിന് പിന്നാലെ ആൽഫ്രഡ് കിറ്റെംഗയെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. മതതീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിശ്വാസം പങ്കുവെച്ചതിന് ഒരു സുവിശേഷകന് ജീവൻ ബലിയർപ്പിക്കേണ്ടി വന്നത് ഉഗാണ്ടയിലെ ക്രൈസ്തവ സമൂഹത്തെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Sharjah city AG

Comments are closed.