Ultimate magazine theme for WordPress.

*വാറ്റ്‌ഫോഡിൽ തെരുവ് പ്രസംഗത്തിനിടെ ഒരു ‘അറസ്റ്റ് ട്വിസ്റ്റ്’; പാസ്റ്ററും പോലീസും നേർക്കുനേർ*

 

യുകെ : ശനിയാഴ്ച വാറ്റ്‌ഫോഡ് ടൗൺ സെന്ററിൽ വെച്ച് സുവിശേഷം പ്രസംഗിക്കുകയായിരുന്ന പാസ്റ്റർ സ്റ്റീവ് മെയ്ലിനെ പോലീസ് അറസ്റ്റ് ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ഓയാസിസ് സിറ്റി ചർച്ചിലെ സീനിയർ പാസ്റ്ററാണ് ഇദ്ദേഹം. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു പറയുന്ന പാസ്റ്ററെ വീഡിയോയിൽ കാണാം.

അതേസമയം, പാസ്റ്റർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പോലീസ് ഉന്നയിക്കുന്നത്. പാസ്റ്റർ ഒരാളെ ആക്രമിച്ചതായും വർഗ്ഗീയമോ മതപരമോ ആയ അധിക്ഷേപത്തോടെ പൊതുസമാധാനം ലംഘിച്ചുവെന്നും ഹെർട്ട്ഫോർഡ്ഷെയർ പോലീസ് വ്യക്തമാക്കി. എന്നാൽ, തനിക്കെതിരെയുള്ള ഈ ആരോപണങ്ങൾ പാസ്റ്റർ സ്റ്റീവ് മെയ്ലി പൂർണ്ണമായും നിഷേധിക്കുകയാണ്. 60-കളിൽ പ്രായമുള്ള ഇദ്ദേഹത്തിന്റെ അറസ്റ്റ് ഇപ്പോൾ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ വാദപ്രതിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. വാറ്റ്‌ഫോഡിലെ ഈ സംഭവം വരുംദിവസങ്ങളിൽ കൂടുതൽ നിയമനടപടികൾക്കും ചർച്ചകൾക്കും വഴിയൊരുക്കുമെന്നുറപ്പാണ്.

Sharjah city AG

Comments are closed.