Ultimate magazine theme for WordPress.

പാർവതിയുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് ഫാ. റോയി മാത്യു

മുണ്ടക്കയം: ഒന്നാം വയസ്സുമുതൽ താൻ വളർത്തിയ മകളുടെ വിവാഹത്തിന് ഹൈന്ദവാചാരപ്രകാരം അച്ഛന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകൾ നിർവ്വഹിച്ച വണ്ടൻപതാൽ ബെത്‌ലഹേം ആശ്രമം ഡയറക്‌ടർ ഫാ. റോയി മാത്യു വടക്കേൽ ശ്രദ്ധേയനാകുന്നു. അമ്മയുടെ അകാലനിര്യാണത്തെത്തുടർന്ന് ആശ്രമത്തിലെത്തിയ പാർവതിയുടെ വിവാഹമാണ് പിതാവിന്റെ വാത്സല്യത്തോടെ വൈദികൻ മുൻകൈയെടുത്തു നടത്തിയത്.

അമ്മ മരിക്കുമ്പോൾ വെറും ഒരു വയസ്സ് മാത്രമായിരുന്നു പാർവതിയുടെ പ്രായം. അന്ന് മുതൽ ഈ കുഞ്ഞിനെ സ്വന്തം മകളെപ്പോലെ ചേർത്തുപിടിച്ച് വളർത്തിയത് ഫാ. റോയിയായിരുന്നു. ‘ശ്രീക്കുട്ടി’ എന്ന് അദ്ദേഹം സ്നേഹപൂർവ്വം വിളിച്ചിരുന്ന പാർവതിയുടെ പഠനവും മറ്റ് കാര്യങ്ങളുമെല്ലാം ആശ്രമത്തിന്റെ തണലിലായിരുന്നു നടന്നത്. പാർവതിക്ക് വിവാഹപ്രായമെത്തിയപ്പോൾ അനുയോജ്യനായ വരനെ കണ്ടെത്തിയതും അദ്ദേഹം തന്നെയായിരുന്നു.

Sharjah city AG

Comments are closed.