വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ ജഡ്ജിമാർക്കെതിരെ കർശന നടപടികളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർത്ഥികളെ നാടുകടത്താനുള്ള സർക്കാരിന്റെ നീക്കം തടഞ്ഞ രണ്ട് ജഡ്ജിമാരടക്കം 9 പേരെ കഴിഞ്ഞ വാരാന്ത്യത്തിൽ പുറത്താക്കി.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഇതുവരെ ആകെ 113 ജഡ്ജിമാരെയാണ് ട്രംപ് ഭരണകൂടം പദവിയിൽ നിന്ന് നീക്കം ചെയ്തത്. മസാച്യുസെറ്റ്‌സിലെ ഇമിഗ്രേഷൻ ജഡ്ജിമാരായ രൂപാൽ പട്ടേൽ, നീന ഫ്രോസ് എന്നിവരാണ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായത്. പാലസ്തീൻ ഐക്യദാർഢ്യ റാലികളിൽ പങ്കെടുത്ത വിദേശ വിദ്യാർത്ഥികളെ പുറത്താക്കാനുള്ള സർക്കാർ ഉത്തരവ് ഇവർ സ്റ്റേ ചെയ്തിരുന്നു.

Comments are closed.