Ultimate magazine theme for WordPress.

നെതന്യാഹു ഈ കാലത്തെ ഹിറ്റ്‌ലർ! ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് തുർക്കി

അങ്കാറ: പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കൂടുതൽ കടുക്കുന്നതിനിടെ ഇസ്രായേലിനെതിരെ നേരിട്ടുള്ള സൈനിക നടപടിയുണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ. ഫലസ്തീൻ വിഷയത്തിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തുർക്കി സൈന്യം ഇസ്രായേലിൽ പ്രവേശിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ ഭാഷയിലാണ് എർദോഗൻ പ്രതികരിച്ചത്.
നെതന്യാഹു ഒരു ‘രക്തദാഹി’യാണെന്നും ഈ കാലഘട്ടത്തിലെ ഹിറ്റ്‌ലറാണെന്നും എർദോഗൻ വിശേഷിപ്പിച്ചു. ഗാസയിലും ലെബനനിലും ഇസ്രായേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ പച്ചയായ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Sharjah city AG

Comments are closed.