Ultimate magazine theme for WordPress.

പശ്ചിമേഷ്യ യുദ്ധമുനയിൽ! ഇറാനെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

ഇസ്ലാമാബാദ്: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി അമേരിക്കയുടെ നാവിക ഉപരോധ പ്രഖ്യാപനം. ഇറാന്റെ തുറമുഖങ്ങൾ പൂർണ്ണമായും അടച്ചുപൂട്ടാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം മേഖലയിൽ വലിയ സൈനിക വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഇത് കേവലം ഒരു സാമ്പത്തിക നടപടിയല്ലെന്നും മറിച്ച് ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധസമാനമായ സൈനിക ദൗത്യമാണെന്നും പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ ഒരു ധാരണയുമില്ലാതെയാണ് അവസാനിച്ചത്.

Sharjah city AG

Comments are closed.