*ആശങ്കകൾക്കിടയിൽ പ്രത്യാശയുടെ സന്ദേശവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി; വിശ്വാസം കരുത്താകുമെന്ന് സർ കെയർ സ്റ്റാർമർ*
യുകെ : സാമ്പത്തിക പ്രതിസന്ധികളും വിദേശത്തെ യുദ്ധസാഹചര്യങ്ങളും ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്ന ഈ സാഹചര്യത്തിൽ, ഈസ്റ്റർ വിശ്വാസം ആശ്വാസം നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് നൽകിയ തന്റെ ഔദ്യോഗിക സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭിന്നതകളേക്കാൾ ഉപരിയായി സമൂഹം ഒന്നിച്ചുനിൽക്കുമ്പോഴാണ് ബ്രിട്ടൻ കൂടുതൽ കരുത്താർജ്ജിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ അയൽപക്കങ്ങളെയും സമൂഹത്തെയും ഒന്നിപ്പിക്കുന്നതിൽ സഭകൾ വഹിക്കുന്ന വലിയ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ആവശ്യത്തിലിരിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനും അവരെ ചേർത്തുനിർത്തുന്നതിനും സഭകൾ നടത്തുന് പരിശ്രമങ്ങൾ യേശുക്രിസ്തുവിന്റെ ജീവിതമാതൃകയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ക്രിസ്തുവിന്റെ വിനയവും സ്നേഹവും; ഈസ്റ്റർ സന്ദേശവുമായി ഡൊണാൾഡ് ട്രംപ്

Comments are closed.