നോർത്ത്ആംപ്റ്റൺ: യൂറോപ്യൻ മലയാളി പെന്തെക്കോസ്റ്റ് കമ്മ്യൂണിറ്റിയുടെ (EMPC) നാലാമത് ദേശീയ സമ്മേളനം 2027 ജൂൺ 4, 5 തീയതികളിൽ യുകെയിലെ നോർത്ത്ആംപ്റ്റണിൽ വെച്ച് നടക്കും. വൂട്ടൺ വുൾഡേൽ റോഡിലുള്ള കരോളിൻ ചിഷോം സ്കൂളാണ് (Caroline Chisholm School) സമ്മേളനവേദി.
സമ്മേളനത്തിന്റെ ഉദ്ഘാടന ശുശ്രൂഷയ്ക്ക് റവ. ഡോ. ജോ കുര്യൻ നേതൃത്വം നൽകും. പാസ്റ്റർ സുരേഷ് ബാബുവാണ് മുഖ്യാതിഥിയും പ്രധാന പ്രസംഗകനും. പാസ്റ്റർ ബ്ലെസ്സൺ മേമനയുടെ നേതൃത്വത്തിലുള്ള സംഗീതശുശ്രൂഷയും EMPC റീജിയണൽ ക്വയറിന്റെ ഗാനശുശ്രൂഷയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
“നിങ്ങൾക്ക് ആവശ്യമുള്ള കുടുംബം, നിങ്ങൾ ഉൾപ്പെടുന്ന സമൂഹം” (The Family You Need, The Community You Belong) എന്ന ആശയമാണ് EMPC മുന്നോട്ടുവെക്കുന്നത്. വിശ്വാസികൾക്ക് ആത്മീയ ഉണർവ്വും കൂട്ടായ്മയും ആരാധനാനുഭവവും പകരുന്നതിനോടൊപ്പം യൂറോപ്പിലെ മലയാളി പെന്തെക്കോസ്റ്റ് സഭകളെ കൂടുതൽ ശക്തമായി ബന്ധിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. റവ. ഡോ. ജോ കുര്യൻ, പാസ്റ്റർ സി. ടി. എബ്രഹാം, പാസ്റ്റർ ബിജു ചെറിയാൻ, പാസ്റ്റർ ഹാൻസ് തോമസ് എന്നിവരാണ് കോൺഫറൻസിന് നേതൃത്വം നൽകുന്നത്.

Comments are closed.