പൂനെ: ഇന്റർ കോളേജിയറ്റ് പ്രെയർ ഫെലോഷിപ്പ് (I.C.P.F.) പൂനെയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി ഏകദിന ആത്മീയ റിട്രീറ്റ് “റീ-റൂട്ടഡ്” (RE:ROOTED) സംഘടിപ്പിക്കുന്നു. നവംബർ 7 ശനിയാഴ്ച പൂനെയിലെ ക്യാമ്പ് സെന്റ് മാത്യൂസ് മറാഠി & തമിഴ് ചർച്ചിൽ വെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയായിരിക്കും സംഗമം.
കൊലോസ്സ്യർ 2:6–7 വചനങ്ങളെ ആധാരമാക്കിയാണ് റിട്രീറ്റ് സംഘടിപ്പിക്കുന്നത്. ആത്മീയ അച്ചടക്കങ്ങളിൽ വിശ്വാസികളെ വളർത്തുകയും ക്രിസ്തുവിൽ വേരൂന്നി വിശ്വാസജീവിതത്തിൽ ഉറച്ചുനിൽക്കാൻ യുവാക്കളെ പ്രാപ്തരാക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പാസ്റ്റർ നോബി ജോസ് വർഗീസ്, പാസ്റ്റർ ജെയ്സൺ എബ്രഹാം എന്നിവർ ദൈവവചന സന്ദേശം നൽകും. ‘ലയൺ ഓഫ് ജൂഡ വാർഷിപ്പ് ബാൻഡ്’ ആരാധനയ്ക്ക് നേതൃത്വം നൽകും. രജിസ്ട്രേഷൻ മുഖേന മാത്രമായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.icpfpune.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Comments are closed.