ചിങ്ങവനം:- അഖിലേന്ത്യാ ദൈവസഭ നടത്തുന്ന ഉപവാസ പ്രാർത്ഥന ഏപ്രിൽ 2 മുതൽ 4 വരെ ചിങ്ങവനം സഭയിൽ നടക്കും. ദൈവസഭ പ്രസിഡണ്ട് റവ ജോയി വി ജോൺ, ജനറൽ സെക്രട്ടറി സനീഷ് ഇറമ്പത്ത്, പാസ്റ്റർ ജിതിൻ മാവേലിക്കര, റവ വി എം മർക്കോസ്, പാസ്റ്റർ. ജോയി വി കെ, പാസ്റ്റർ സിബിച്ചൻ. എ, പാസ്റ്റർ. സുരേഷ് ഇറമ്പത്ത്, പാസ്റ്റർ. സ്റ്റീഫൻ ജേക്കബ്, പാസ്റ്റർ. ഓ ജെ മാത്യു എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. ബിബിൻ പി ബാബു, ബെൽസിയ സുരേഷ്, ബ്ലെസി ബിബിൻ, ഗ്ലാഡിയ ബാബുജി എന്നിവർ നേതൃത്വം നൽകുന്ന ഗാന ശുശ്രൂഷ ഉണ്ടായിരിക്കും. എല്ലാവർക്കും സ്വാഗതം.

Comments are closed.