നൈജീരിയ : നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിലുള്ള ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ അങ്വാൻ റുകുബയിൽ ഓശാന ഞായറാഴ്ച രാത്രിയിലുണ്ടായ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു. രാത്രി എട്ടു മണിയോടെ ജനങ്ങൾ കൂട്ടംകൂടി നിന്നിരുന്ന സ്ഥലത്തേക്ക് അജ്ഞാതരായ തോക്കുധാരികൾ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു.
മരിച്ചവരിൽ ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസികളാണെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം നടന്ന സ്ഥലത്തുവെച്ച് തന്നെ 14 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 13 പേർ കൂടി പിന്നീട് മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ 27 ആയി ഉയർന്നത്. അക്രമത്തെത്തുടർന്ന് പ്രദേശത്ത് 48 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

Comments are closed.