*മ്യാൻമറിൽ ക്രൈസ്തവർക്കെതിരെ കടുത്ത സൈനിക പീഡനം; ‘രണ്ടാംതരം പൗരന്മാരായി’ കഴിയേണ്ടി വരുന്നുവെന്ന് ഡോ. സാസ*
മ്യാൻമാർ : മ്യാൻമറിലെ സൈനിക ഭരണകൂടത്തിന് കീഴിൽ ക്രൈസ്തവർ ആസൂത്രിതമായ പീഡനങ്ങൾക്ക് ഇരയാകുന്നുവെന്ന് പ്രമുഖ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. സാസ വെളിപ്പെടുത്തി. രാജ്യത്തെ ഏറ്റവും ദരിദ്രമായ ചിൻ സ്റ്റേറ്റ് ഉൾപ്പെടെയുള്ള ക്രൈസ്തവ മേഖലകളിൽ സൈന്യം അതിക്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ഉപദ്രവിക്കുകയും പ്രായമായവരെ പീഡിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളമായ കുരിശുകൾ നശിപ്പിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിൻ വംശജരോ ക്രൈസ്തവരോ ആണെങ്കിൽ രാജ്യത്ത് വിവേചനപരമായ നിലപാടാണ് നേരിടേണ്ടി വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരക്കാർക്ക് വിദ്യാഭ്യാസമോ ആരോഗ്യപരിചരണമോ ലഭിക്കുന്നില്ലെന്നും തങ്ങൾ സ്വന്തം നാട്ടിൽ രണ്ടാംതരം പൗരന്മാരെപ്പോലെയാണ് കഴിയുന്നതെന്നും അദ്ദേഹം വിവരിച്ചു. ക്രൈസ്തവ മേഖലകളിൽ ആസൂത്രിതമായി നടക്കുന്ന ഈ പീഡനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments are closed.