Ultimate magazine theme for WordPress.

ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനവ്

ന്യൂഡൽഹി: ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിലും വിവേചനങ്ങളിലും കഴിഞ്ഞ വർഷം വൻ വർദ്ധനവുണ്ടായതായി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലീജിയസ് ലിബർട്ടി കമ്മീഷൻ. ചൊവ്വാഴ്ച പുറത്തിറക്കിയ ‘ഇന്ത്യയിലെ ക്രൈസ്തവർക്കെതിരായ വെറുപ്പും ടാർഗെറ്റഡ് വയലൻസും: വാർഷിക റിപ്പോർട്ട് 2025’ പ്രകാരം 747 അതിക്രമങ്ങളാണ് കഴിഞ്ഞ വർഷം സ്ഥിരീകരിച്ചത്.

2024-ൽ റിപ്പോർട്ട് ചെയ്ത 640 കേസുകളെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2014-ൽ 147 കേസുകൾ മാത്രമായിരുന്ന സ്ഥാനത്ത് നിന്നാണ് പത്ത് വർഷത്തിനിപ്പുറം ഈ കണക്കുകൾ അഞ്ചിരട്ടിയായി വർദ്ധിച്ചത്. രാജ്യത്തെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രം വരുന്ന ക്രൈസ്തവ ന്യൂനപക്ഷത്തിന് നേരെയുള്ള ഈ പ്രവണത ഗൗരവകരമാണെന്ന് ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ജനറൽ സെക്രട്ടറി റവ. വിജയേഷ് ലാൽ പറഞ്ഞു.

Sharjah city AG

Comments are closed.