വാഷിംഗ്ടൺ: അമേരിക്കയിലെ തൊഴിലിടങ്ങളിൽ വർദ്ധിച്ചുവരുന്ന മതവിവേചനം തടയുന്നതിനും വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി യുഎസ് തൊഴിൽ വകുപ്പ് പുതിയ വെബ്സൈറ്റ് ആരംഭിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ഉത്തരവ് പ്രകാരം രൂപീകരിച്ച ‘സെന്റർ ഫോർ ഫെയ്ത്ത്’ എന്ന വിഭാഗത്തിന് കീഴിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ക്രൈസ്തവർ ഉൾപ്പെടെയുള്ള വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ തൊഴിലിടങ്ങളിൽ നേരിടുന്ന വിവേചനങ്ങൾക്കെതിരെ പോരാടുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ക്രൈസ്തവ വിരുദ്ധത, ആന്റി സെമിറ്റിക് വികാരം തുടങ്ങി എല്ലാത്തരം മതപരമായ വിവേചനങ്ങൾക്കുമെതിരെ വെബ്സൈറ്റ് സഹായം നൽകും. കൂടാതെ വിശ്വാസത്തിലധിഷ്ഠിതമായ സംഘടനകൾക്ക് ഗവൺമെന്റ് ഗ്രാന്റുകൾക്കായി അപേക്ഷിക്കാനും സാങ്കേതിക തടസ്സങ്ങൾ കുറയ്ക്കാനും പുതിയ പോർട്ടൽ സഹായിക്കും.

Comments are closed.