വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള എല്ലാ രൂപതകളിലും ചുരുങ്ങിയത് ഒന്നോ അതിലധികമോ ഔദ്യോഗിക ഭൂതോച്ചാടകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഭൂതോച്ചാടക സംഘടന മാർപാപ്പയ്ക്ക് അപേക്ഷ നൽകി. വത്തിക്കാനിൽ നടന്ന സംഘടനയുടെ വാർഷിക സമ്മേളനത്തിലാണ് വിശ്വാസികൾക്ക് ആത്മീയ സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള ഈ സുപ്രധാന ആവശ്യം ഉയർന്നത്.
തിന്മയുടെ സ്വാധീനത്തിൽ പെട്ടുപോകുന്ന വിശ്വാസികൾക്ക് കൃത്യസമയത്ത് ആത്മീയ സഹായം ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ പല രൂപതകളിലും പരിശീലനം ലഭിച്ച ഭൂതോച്ചാടകരുടെ കുറവുണ്ട്. ഇത് കാരണം സഹായം തേടുന്ന വിശ്വാസികൾക്ക് ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് ഒഴിവാക്കണമെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഓരോ രൂപതയിലും ഇതിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവർ ഉണ്ടാകുന്നത് വിശ്വാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് സംഘടന വ്യക്തമാക്കി.

Comments are closed.