യുകെ : അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിദേശ സഹായത്തിനായുള്ള ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനം ആഗോള തലത്തിൽ വലിയ വിമർശനങ്ങൾക്കിടയാക്കുന്നു. പ്രമുഖ സന്നദ്ധ സംഘടനകളെല്ലാം ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുവന്നു. വിദേശ രാജ്യങ്ങളുടെ വികസനത്തിനായി നൽകുന്ന തുക കുറയ്ക്കുന്നത് ദരിദ്ര രാജ്യങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് എയ്ഡ് ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
കത്തോലിക്കാ സന്നദ്ധ സംഘടനയായ കഫോഡ് ഈ നീക്കം ലോകത്തിലെ ഏറ്റവും ദരിദ്രമായ സമൂഹങ്ങളെ നേരിട്ട് ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള സഹായധനത്തിൽ 2028/2029 ഓടെ 56 ശതമാനം (ഏകദേശം 900 ദശലക്ഷം പൗണ്ട്) കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ ഇത് കാരണമാകും. സഹായം വെട്ടിക്കുറയ്ക്കുന്നത് ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് സംഘടനകൾ വ്യക്തമാക്കുന്നു

Comments are closed.