വാഷിംഗ്ടൺ: സോഷ്യൽ മീഡിയയിലെ കൃത്രിമ ബുദ്ധി നിർമ്മിത വീഡിയോകളുടെ അതിപ്രസരത്തിനെതിരെ അമേരിക്കയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ശക്തമായ എതിർപ്പ്. സ്റ്റോറി റേഡിയസ് എന്ന പ്രൊഡക്ഷൻ കമ്പനി നടത്തിയ പുതിയ പഠനത്തിലാണ് ഇവാഞ്ചലിക്കൽ, നോൺ-ഡിനോമിനേഷണൽ, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ എഐ വീഡിയോകളോട് വലിയ വിയോജിപ്പ് പ്രകടിപ്പിക്കുന്നതായി കണ്ടെത്തിയത്.
ഇവാഞ്ചലിക്കൽ, നോൺ-ഡിനോമിനേഷണൽ വിഭാഗങ്ങളിൽപ്പെട്ട 58% പേരും എഐ വീഡിയോകളെ എതിർക്കുന്നു. ഇവ മനുഷ്യർ തമ്മിലുള്ള വൈകാരിക ബന്ധത്തെയും സത്യസന്ധതയെയും തകർക്കുന്നു എന്നാണ് ഭൂരിഭാഗം വിശ്വാസികളുടെയും അഭിപ്രായം. സാധാരണയായി സാമൂഹിക വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തുന്ന വിഭാഗങ്ങൾ പോലും സോഷ്യൽ മീഡിയയിലെ ഈ കൃത്രിമത്വത്തിനെതിരെ ഒരുപോലെ നിലകൊള്ളുന്നു എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Comments are closed.