ഷാർജ: ഐ.പി.സി യു.എ.ഇ റീജിയൺ സണ്ടേസ്കൂൾസ് അസോസിയേഷന്റെ 2026 – 2030 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ വർഷിപ്പ് സെന്ററിൽ ഒക്ടോബർ 12-ന് കൂടിയ പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഐ.പി.സി യു.എ.ഇ റീജിയൺ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. എം. സാമുവൽ പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു.
റീജിയൺ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. റീജിയൺ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് പുതിയ ഭരണസമിതിയെ അനുമോദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

Comments are closed.