കൊച്ചി: സമൂഹത്തിന്റെയും സഭയുടെയും അടിസ്ഥാനം ഭദ്രതയോടുകൂടിയ കുടുംബജീവിതമാണെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ( കോട്ടയ്ക്കകത്ത് സുറിയാനി പള്ളി)ചരിത്ര പ്രസിദ്ധമായ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുനാളിന്റെ ഭാഗമായി പ്രവാസികളുടെയും വിവാഹിതരായ പെണ്മക്കളുടേയും ഇടവക അംഗങ്ങളുടേയും കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെല്ലുവിളികൾ നിറഞ്ഞ അനുദിന ജീവിതത്തിൽ വിശ്വസാഹോദര്യം നിലനിർത്തുവാൻ ഇതുപോലെയുള്ള സംഗമങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാലോം ടി വി പ്രഭാഷകൻ ഫാ. ലിജിൻ കടുവിങ്കൽ മോഡറേറ്ററായിരുന്നു.
ഇടവക വികാരി വെരി റവ ഡി ഗീവറുഗീസ് കോർ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന വൈദീകൻ ഫാ. പി ഫിലിപ്പോസ്,സഹ വികാരി ഫാ. ടോണി എം യോഹന്നാൻ,പെരുന്നാൾ കൺവീനർ അബി ഏബ്രഹാം കോശി തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.