ലണ്ടൻ: ക്രിസ്മസ് കഥയെ വികലമായി ചിത്രീകരിക്കുന്ന നാടകത്തിന് അനുമതി നൽകിയതിലൂടെ യോർക്ക് സെന്റ് ജോൺ യൂണിവേഴ്സിറ്റി ക്രൈസ്തവ വിശ്വാസികളെ അധിക്ഷേപിക്കുന്നതായി പരാതി. യൂണിവേഴ്സിറ്റിയിലെ എൽജിബിടിക്യു നെറ്റ്‌വർക്ക് ഒരുക്കുന്ന എ ഗേ ഇൻ എ മാനേജർ എന്ന നാടകമാണ് വിവാദത്തിലായിരിക്കുന്നത്.
യേശുവിനെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ രാജാവായി ചിത്രീകരിക്കുന്ന നാടകത്തിൽ മറിയത്തെയും ജോസഫിനെയും ലെസ്ബിയൻ ദമ്പതികളായാണ് അവതരിപ്പിക്കുന്നത്. നാടകം വിശ്വാസത്തെ അങ്ങേയറ്റം അധിക്ഷേപിക്കുന്നതാണെന്നും ക്രൈസ്തവ മൂല്യങ്ങളെ പരിഹസിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ രംഗത്തെത്തി. മറ്റ് മതവിഭാഗങ്ങളുടെ വിശ്വാസങ്ങൾക്കെതിരെ ഇത്തരമൊരു നീക്കം യൂണിവേഴ്സിറ്റിയിൽ നിന്ന് ഉണ്ടാകില്ലെന്നും ക്രൈസ്തവർക്കെതിരെ മാത്രം ഇത്തരം വിവേചനം കാണിക്കുന്നത് പ്രതിഷേധാർഹമാണെന്നും വിദ്യാർത്ഥിയായ ജോസിയ ഡയമണ്ട് പറഞ്ഞു. എന്നാൽ ഇത് കലാപരമായ ആവിഷ്കാരമാണെന്നും ഇതിൽ ഇടപെടില്ലെന്നുമാണ് യൂണിവേഴ്സിറ്റി അധികൃതരുടെ നിലപാട്.

Comments are closed.