Ultimate magazine theme for WordPress.

ഫെയ്ത്ത് കംസ് ബൈ ഹിയറിംഗ്’ സഹസ്ഥാപക മിഷനറി അനറ്റ് ജാക്സൺ നിര്യാതയായി

ന്യൂ മെക്സിക്കോ: ലോകപ്രശസ്ത ക്രിസ്തീയ മിഷനറി സംഘടനയായ ഫെയ്ത്ത് കംസ് ബൈ ഹിയറിംഗ് സഹസ്ഥാപക അനറ്റ് ജാക്സൺ (90) അന്തരിച്ചു. ഡിസംബർ 20-ന് ന്യൂ മെക്സിക്കോയിൽ വെച്ചായിരുന്നു അന്ത്യം.

1972-ൽ ഭർത്താവ് ജെറി ജാക്സണൊപ്പം ചേർന്ന് ഹോസന്ന എന്ന പേരിൽ ആരംഭിച്ച സംരംഭമാണ് പിന്നീട് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫെയ്ത്ത് കംസ് ബൈ ഹിയറിംഗ് എന്ന പ്രസ്ഥാനമായി വളർന്നത്. ലോകത്തിലെ എഴുത്തും വായനയും അറിയാത്ത ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ദൈവവചനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഓഡിയോ ബൈബിൾ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചത്. അനറ്റ് ജാക്സന്റെ സ്മരണാർത്ഥമുള്ള അനുസ്മരണ ശുശ്രൂഷകൾ 2026 ജനുവരി 16 വെള്ളിയാഴ്ച ന്യൂ മെക്സിക്കോയിലെ അൽബുക്കർക്കിയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ലളിതമായ ജീവിതത്തിലൂടെയും അടിയുറച്ച ദൈവവിശ്വാസത്തിലൂടെയും ആയിരങ്ങൾക്ക് മാതൃകയായിരുന്നു അനറ്റ് ജാക്സൺ.

Sharjah city AG

Comments are closed.