ഖത്തറിൽ കോവിഡ് ബാധിതനായ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു.
ഖത്തറിൽ കോവിഡ് ബാധിതനായ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു.
ഖത്തറിൽ കോവിഡ് ബാധിതനായ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു.
ദോഹ : പത്തനംതിട്ട പയനിമല തെള്ളിയൂർ സ്വദേശിയായ ശ്രീ ഈപ്പൻ ജോണാണ് (ബേബി 58 വയസ്സ്) ഏപ്രിൽ 16 വെള്ളിയാഴ്ച്ച കോവിഡ് ബാധിതനായി ക്വാറന്റൈനിലിരിക്കെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ദോഹ QCon കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് ബാധിതനായി അൽഖോറിലെ വീട്ടിൽ കഴിയവേ ആഹാരവുമായി വന്ന് വിളിച്ച് നോക്കിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൽ കട്ടിലിൽ മരിച്ച് കിടക്കുന്ന ഈപ്പൻ ജോണിനെയാണ് കണ്ടത്. ഹൃദയഘാതമാണ് കാരണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ഹോസ്പിറ്റിൽ സ്ഥിതീകരിച്ചു.
ഭാര്യ : അനി ജോൺ. മക്കൾ : അഖിൽ ജോൺ, നിതിൻ ജോൺ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.