Ultimate magazine theme for WordPress.

*ഷാലോം ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നോർത്താംപ്ടണിൽ രണ്ടുദിവസത്തെ ബൈബിൾ സ്റ്റഡി നവംബർ 24, 25 തീയതികളിൽ നടക്കും*

നോർത്താംപ്ടൺ : ഷാലോം ക്രിസ്ത്യൻ ഫെലോഷിപ്പ് നോർത്താംപ്ടണിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ പഠന ക്ലാസ്സുകൾ നവംബർ 24, 25 തീയതികളിൽ നടക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 6:00 മുതൽ 9:00 വരെ നോർത്താംപ്ടണിലെ ആബി സെന്ററിലാണ് ഈ പഠന സംഗമം ക്രമീകരിച്ചിരിക്കുന്നത്.

പ്രശസ്ത സുവിശേഷകനും ബൈബിൾ അധ്യാപകനുമായ ഇവാഞ്ചലിസ്റ്റ് സാജു ജോൺ മാത്യു ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ദൈവവചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും വിശ്വാസ ജീവിതത്തിൽ രൂപാന്തരവും വളർച്ചയും പ്രാപിക്കാനും ലക്ഷ്യമിട്ടാണ് ഈ പ്രത്യേക പഠന ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

Sharjah city AG

Comments are closed.