ഡബ്ലിൻ : ഐപിസി ട്രിനിറ്റി ഡബ്ലിന്റെ ആഭിമുഖ്യത്തിൽ ആരാധനാസംഗമം സംഘടിപ്പിക്കുന്നു
ഐപിസി ട്രിനിറ്റി ഡബ്ലിന്റെ ആഭിമുഖ്യത്തിൽ “ആവേക്കൻ വർഷിപ്പ് 2026” നവംബർ 9 തിങ്കളാഴ്ച വൈകിട്ട് 6.30-ന് നടക്കും.
പ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അനീഷ് തോമസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പാസ്റ്റർ സാമുവൽ വിൽസൺ ആരാധനയ്ക്ക് നേതൃത്വം നൽകും.
ആത്മീയ ഉണർവും ദൈവസാന്നിധ്യത്തിലുള്ള ആരാധനയും ലക്ഷ്യമിട്ടാണ് ഈ സംഗമം ഒരുക്കിയിരിക്കുന്നത്.അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കുചേരുന്ന ഈ ആത്മീയ കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Comments are closed.