Ultimate magazine theme for WordPress.

*ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത സമാപനം*

_ഇതു പുതുക്കപ്പെടാനുള്ള കാലം: റവ.ഡോ. ഷിബു കെ. മാത്യൂ_

 

വാർത്ത : ബെൻസൺ ചാക്കോ തടിയൂർ

ബെംഗളൂരു: ക്രിസ്തു വീണ്ടും വന്നു ലോകം ഭരിക്കുന്ന കാലഘട്ടം ആസന്നമായെന്നു ലോകസംഭവങ്ങൾ വെളിവാക്കുമ്പോൾ, ദൈവജനത്തിന് ഇതു പുതുക്കപ്പെടലിൻ്റെ സമയമാണെന്നു പാസ്റ്റർ ഡോ. ഷിബു കെ. മാത്യൂ പ്രസതാവിച്ചു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന്റെ സമാപനദിന സംയുക്ത ആരാധനയിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

രൂപാന്തരപ്പെട്ട ജീവിതത്തിൻ്റെ ഉടമകളായ വിശ്വാസികൾ കളങ്കമില്ലാത്ത സമൂഹമായി രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ സെക്രട്ടറി പാസ്‌റ്റർ ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഓവർസിയർ പാസ്‌റ്റർ ഇ.ജെ. ജോൺസൺ തിരുവത്താഴ ശുശ്രൂഷയും വചന സന്ദേശവും നൽകി. ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയര്‍ ഗാനശ്രുശ്രുഷ നിര്‍വഹിച്ചു. മുന്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പിയുടെ വളരെ പ്രചാരം നേടിയ ശുശ്രൂഷകന്മാര്‍ക്കുള്ള മിനീസ്റ്റീരിയല്‍ ഹാൻഡ് ബുക്കിന്റെ കന്നഡ പതിപ്പ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. റവ.ഡോ. ഷിബു കെ. മാത്യൂ ആദ്യപ്രതി ഏറ്റുവാങ്ങി.
കന്നഡ ഭാഷയിലേക്കുള്ള സണ്‍ഡേ സ്‌കൂള്‍ പുസ്തക പ്രകാശനം ഓവര്‍സിയര്‍ പാസ്റ്റർ ഇ.ജെ ജോൺസൺ നിര്‍വഹിച്ചു. പാസ്റ്റര്‍ ജെ ജോസഫ് , ബ്രദര്‍ മാത്യു തോമസ് എന്നിവര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

ഹെന്നൂര്‍-ബാഗലൂര്‍ റോഡ് ഗധലഹള്ളി പ്രിതീ നിവാസ് ക്യാംപസ് ഓഡിറ്റോറിയത്തില്‍ ഒക്ടോ. 29 മുതൽ നടന്ന കണ്‍വന്‍ഷനിൽ പാസ്റ്റര്‍മാരായ റോജി ഇ. സാമുവേൽ, പി.സി. ചെറിയാന്‍, എം എസ് ജോയ്, പി.വി. കുര്യാക്കോസ്, സിസ്റ്റര്‍ സിസി ബാബു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ ജയ്‌മോന്‍ കെ ബാബു, ട്രഷറർ പാസ്റ്റര്‍ ബിനു ചെറിയാന്‍, വൈ.പി.ഇ പ്രസിഡൻ്റ് പാസ്റ്റര്‍ ബ്ലെസ്സണ്‍ ജോണ്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ അധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ ശുശ്രൂഷക സമ്മേളനം, സുവിശേഷ യോഗം, ഗാനശുശ്രൂഷ, ലേഡീസ് മീറ്റിംങ്, സണ്‍ഡേ സ്‌കൂള്‍, വൈ.പി.ഇ സമ്മേളനം എന്നിവ നടത്തി. യുവജന സമ്മേളനത്തില്‍ 10-ാം ക്ലാസ്സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

Sharjah city AG

Comments are closed.