Ultimate magazine theme for WordPress.

മ്യാൻമാർ ഭൂകമ്പം: രക്ഷാപ്രവർത്തനത്തിന് വെടിനിർത്തൽ പ്രഖ്യാപിച്ച് സൈന്യം

നെയ്പിഡോ : രാജ്യത്തെ ആഭ്യന്തര യുദ്ധത്തിൽ താൽക്കാലികമായ വെടിനിർത്തൽ പ്രഖ്യാപിച്ച് മ്യാൻമറിലെ ഭരണകൂട സൈന്യം. കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായാണ് ഈ നടപടി.

ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 3,000 കവിഞ്ഞതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച മുതൽ ഏപ്രിൽ 22 വരെ വെടിനിർത്തൽ നീണ്ടുനിൽക്കുമെന്നും ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും എംആർടിവി പറഞ്ഞു. സൈനിക ഭരണത്തെ എതിർക്കുന്ന സായുധ പ്രതിരോധ ഗ്രൂപ്പുകൾ പ്രഖ്യാപിച്ച ഏകപക്ഷീയമായ താൽക്കാലിക വെടിനിർത്തലുകളെ തുടർന്നാണ് പ്രഖ്യാപനം.

Sharjah city AG

Comments are closed.