ന്യൂഡൽഹി : രാജ്യത്തിനകത്തുളള 32,856 ദമ്പതിമാരും രാജ്യത്തിന് പുറത്തുള്ള 859 ദമ്പതിമാരും ദത്തെടുക്കലിനായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് കേന്ദ്ര സഹമന്ത്രി സാവിത്രി ഠാക്കൂർ. ബുധനാഴ്ച രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സിസ്റ്റം (സിഎആർഐഎൻജിഎസ്) പോർട്ടലിലെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു സാവിത്രി ഠാക്കൂറിന്റെ മറുപടി. ദത്തെടുക്കലിനായുള്ള അപേക്ഷ പോർട്ടൽ വഴി ഓൺലൈനിലൂടെയാണ് സമർപ്പിക്കേണ്ടത്.

Comments are closed.