റിയാദ് : നിയമലംഘനത്തിന് അറസ്റ്റിലായവർക്ക് ജോലിയോ അഭയമോ നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും ശിക്ഷയായി നൽകാൻ തയ്യാറായി സൗദി. ഒരാഴ്ചയ്ക്കിടെ സൗദിയിൽ 22,094 പേരാണ് നിയമലംഘനത്തിന് അറസ്റ്റിലായത്. ഇവരിൽ 97 ശതമാനവും യെമൻ, ഇത്യോപ്യൻ പൗരന്മാരാണ്. ബാക്കി 3% ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാരും.
