Ultimate magazine theme for WordPress.

കറാച്ചിയിൽ ടാങ്കർ സ്‌ഫോടനം: 2 മരണം; 11 പേർക്ക് പരിക്ക്

കറാച്ചി : പാക്കിസ്ഥാനിലെ കറാച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെടുകയും പതിനൊന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിമാനത്താവളത്തിന്റെ പല സ്ഥലങ്ങളിലായിട്ടാണ് സ്‌ഫോടനം ഉണ്ടായത്. ടാങ്കർ സ്‌ഫോടനമാണ് ഉണ്ടായതെന്നും, നിരവധി വാഹനങ്ങള്‍ തീപിടിച്ച്‌ നശിച്ചതായും അധികൃതർ വ്യക്തമാക്കി. സിന്ധ് പ്രവിശ്യയിലെ പവർ പ്രോജക്ടില്‍ ജോലി ചെയ്യുന്ന ചൈനീസ് എഞ്ചിനീയർമാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടനമുണ്ടായതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള എൻട്രി, എക്‌സിറ്റ് പോയിന്റുകള്‍ അടച്ചിട്ടു. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളും വർദ്ധിപ്പിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.