ടെൽ അവീവ് : പശ്ചിമേഷ്യയിൽ നടക്കുന്ന കൂട്ടക്കുരുതിയെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കികൊണ്ട് ഫ്രാൻസ് ഇസ്രയേലിന് ആയുധങ്ങൾ നൽകുന്ന നടപടി നിർത്തിവെച്ചു. ഗസയിലും ലബനനിലും ഉപയോഗിക്കാൻ ആയുധങ്ങൾ നൽകിയാൽ അത് ദുരുപയോഗത്തിനുള്ള അനുവാദമാകുമെന്നും പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.
ഫ്രാൻസിന്റെ ആയുധ നിരോധനത്തെ വിമർശിച്ച് ഇസ്രയേലും രംഗത്തെത്തി. നടപടി അനുചിത സന്ദേശം നൽകുന്നതാണെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇത്തരക്കാരുടെ പിന്തുണ ഇല്ലാതെ വിജയം നേടുമെന്നും നെതാന്യാഹു പറഞ്ഞു.
ഇതിനിടെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ലെബനനിൽ ആശുപത്രികൾ അടയ്ക്കുകയാണ്. നാല് ആശുപത്രികൾ ഇതിനോടകം അടച്ചു കഴിഞ്ഞു. ആശുപത്രി ജീവനക്കാർക്കെതിരെ ആക്രമണം വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലെബനൻ വ്യക്തമാക്കി. 24 മണിക്കൂറിനിടെ 11 ഓളം ആശുപത്രി ജീവനക്കാർ കൊല്ലപ്പെട്ടുവെന്നാണ് ലെബനൻ അറിയിച്ചത്.
