ചെന്നൈ : ലാൻഡ് ചെയ്യുന്നതിനിടെ ഒമാൻ എയർവെയ്സ് വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു. മസ്‌കറ്റില്‍ നിന്ന് 146 യാത്രക്കാരുമായി വന്ന വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെയാണ് ടയർ പൊട്ടിത്തെറിച്ചത്.
യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്‍റെ പിന്നിലെ ടയറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട് ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തിന്‍റെ മടക്കയാത്ര റദ്ദാക്കി.

Comments are closed.