Ultimate magazine theme for WordPress.

ഒരാളെ ബധിരനെന്നോ മൂകനെന്നോ വിളിക്കുന്ന പ്രയോഗം അനൈതികമാണെന്ന് ഹൈക്കോടതി

എറണാകുളം : ഒരാളെ ബധിരനെന്നോ മൂകനെന്നോ വിളിക്കുന്ന പ്രയോഗം അനൈതികവും അപക്വവുമാണെന്ന് ഹൈക്കോടതി. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇപ്പോൾ ഈ പ്രയോഗം നിന്ദ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബധിരനെന്നോ കേൾവിക്കുറവുള്ള ആളെന്നോ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ശരിയെന്നും കോടതി പറഞ്ഞു.കേൾവിക്കുറവുള്ള പരാതിക്കാരി അടുത്ത ബന്ധു വഴി നൽകിയ ഹർജി ചട്ടലംഘനം ചൂണ്ടിക്കാട്ടി കുടുംബകോടതി തള്ളിയതിന് എതിരെയുള്ള അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്നേഹലതയും ഉൾപെട്ട ബെഞ്ചിന്‍റേതാണ് നിർണായക നിരീക്ഷണം.

Sharjah city AG
Leave A Reply

Your email address will not be published.