Ultimate magazine theme for WordPress.

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: 30 ഭീകരർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47, സെൽഫ് ലോഡിങ്ങ് റൈഫിൾ എന്നിവയും കണ്ടെടുത്തു.

നാരായൺപൂർ-ദന്തേവാഡ അന്തർ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തെരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

Sharjah city AG

Comments are closed.