Ultimate magazine theme for WordPress.

ബാംഗ്ലൂരിലെ മൂന്ന് കോളേജുകൾക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണി

ബാംഗ്ലൂർ : ബാംഗ്ലൂരിലെ മൂന്ന് സ്വകാര്യ കോളേജുകൾക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണി. ബസവനഗുഡി ബിഎംഎസ്‌സിഇ കോളേജ്, ബിഐടി കോളേജ്, സദാശിവനഗറിലെ എം.എസ്.ആർ.ഐ.ടി. എന്നീ കോളേജുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

സന്ദേശം ലഭിച്ച ഉടൻ കോളേജ് മാനേജ്മെന്റ് പോലീസിൽ വിവരമറിയിച്ചു. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സന്ദേശം ലഭിച്ചയുടൻ കോളേജുകളിൽ നിന്ന് വിദ്യാർഥികളെയും, ജീവനക്കാരെയും ഒഴിപ്പിച്ചു. പോലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു.

Sharjah city AG

Comments are closed.