കെയ്‌റോ : ഇസ്ലാം മതത്തെ അപമാനിച്ചെന്നാരോപിച്ച് ഈജിപ്തിൽ കസ്റ്റഡിയിൽ കഴിയുന്ന ആറ് കോപ്റ്റിക് ക്രൈസ്തവ യുവാക്കളെ അടിയന്തരമായി മോചിപ്പിക്കണമെന്ന് പ്രമുഖ അന്താരാഷ്ട്ര ആകാശ മനുഷ്യാവകാശ സംഘടനയായ അലയൻസ് ഡിഫെൻഡിങ് ഫ്രീഡം ഈജിപ്ത് അധികാരികളോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
ഒരു കോമഡി സിനിമയിലെ ശബ്ദരേഖ ഉപയോഗിച്ച് ലളിതമായ വീഡിയോ പങ്കുവെച്ച യുവാക്കൾക്കെതിരെ തെറ്റായ കുറ്റങ്ങൾ ചുമത്തി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും, അന്വേഷണം അവസാനിപ്പിച്ച് ഇവരെ വിട്ടയക്കണമെന്നും എ ഡി എഫ് വക്താവ് കെൽസി സോർസി വ്യക്തമാക്കി.
ഭരണഘടനാപരമായ അവകാശങ്ങൾ നിലനിൽക്കെത്തന്നെ ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികൾ നിരന്തരം പീഡനങ്ങളും ദൈവനിന്ദാ നിയമങ്ങളുടെ വിവേചനങ്ങളും നേരിടുകയാണെന്ന് വ്യക്തമാക്കിയ സംഘടന, യുവാക്കളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.

Comments are closed.