റോം: യൂറോപ്പിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നതിനും യുദ്ധങ്ങൾക്കുമെതിരെ ശക്തമാകുന്ന ജനകീയ പ്രക്ഷോഭങ്ങൾ ക്രൈസ്തവ ചരിത്ര സ്മാരകമായ റോമൻ കൊളോസിയത്തിലേക്കും പടർന്നു. പ്രതിഷേധത്തിനിടെ ഒരു സംഘം ആളുകൾ കൊളോസിയത്തിനുള്ളിലേക്ക് ബലമായി അതിക്രമിച്ചുകയറിയത് വിശ്വാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചു
റോഡുകൾ ഉപരോധിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീരുവാതകവും വാട്ടർ പീരങ്കിയും പ്രയോഗിച്ചു. ആദ്യകാല ക്രൈസ്തവ രക്തസാക്ഷികളുടെ ഓർമ്മകൾ ഉറങ്ങുന്ന പുണ്യസ്മാരകം തിരഞ്ഞെടുത്ത് അതിക്രമം കാട്ടിയത് വലിയ വികാരപ്രകടനങ്ങൾക്ക് വഴിവെച്ചു. സംഭവത്തിന് പിന്നാലെ നഗരത്തിൽ സുരക്ഷ പതിന്മടങ്ങ് ശക്തമാക്കി
അക്രമ സംഭവങ്ങളെ തുടർന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയവും ഇറ്റലിയിലെ യു.എസ് എംബസിയും തങ്ങളുടെ പൗരന്മാർക്കായി ജാഗ്രതാ നിർദ്ദേശം നൽകി. കൊളോസിയം പോലുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലും ജനങ്ങൾ തടിച്ചുകൂടുന്ന സ്ഥലങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു

Comments are closed.