നൈജീരിയ : നൈജീരിയയിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണം. 5 ക്രൈസ്തവർ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ ആക്രമണത്തിൽ കടുനയിൽ 2 പേരും നസറാവയിൽ 3 പേരുമാണ് കൊല്ലപ്പെട്ടത്.
കൗറു കൗണ്ടിയിലെ ക്രിസ്ത്യൻ സമൂഹമായ ബക്കിൻ കോഗിയിലെ കൃഷിയിടത്തിൽ വിളകൾ പരിശോധിക്കാൻ പോയ സഹോദരങ്ങളായ റെയ്മണ്ട് തിമോത്തിയും ജെയിംസ് തിമോത്തിയും ആണ് വെടിയേറ്റുകൊല്ലപ്പെട്ടത്. നസറാവ സംസ്ഥാനത്തെ നസറാവ എഗ്ഗോൺ പട്ടണത്തിൽ, ഫുലാനി തീവ്രവാദികൾ കത്തോലിക്കാ അദ്ധ്യാപകനായ ഒകെ എസികെയുടെ വീട്ടിൽ നുഴഞ്ഞുകയറി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ആ പ്രദേശത്ത് തന്നെ മറ്റ് രണ്ടു ക്രൈസ്തവരെയും തീവ്രവാദികൾ കൊലപ്പെടുത്തി.
