കൊച്ചി : ക്രൈസ്തവസഭയെ പൊതുസമൂഹത്തിൽ തകർക്കുകയാണ് ഇല്ലുമിനാറ്റി സംഘത്തിന്റെ ലക്ഷ്യമെന്ന് സീറോ മലബാർ സഭ അൽമായ ഫോറം. ‘ബോഗയ്ൻവില്ല’ എന്ന ചിത്രത്തിലെ ‘ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി’ എന്ന ഗാനത്തിനെതിരെയുള്ള പ്രസ്‍താവനയിലാണ് ഇപ്രകാരം പറയുന്നത്.
‘ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി’ എന്ന ഗാനം’ബോഗയ്ൻവില്ല’ ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു. നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്നതോ, പ്രഥമദൃഷ്ട്യാ നന്മയായി പരിഗണിക്കപ്പെടാവുന്നതോ ആയ രൂപത്തിലാണ് ഇല്ലുമിനാറ്റി അവരുടെ ആശയങ്ങൾ അവതരിപ്പിക്കുന്നത്. നന്മയുടെ മൂടുപടമണിഞ്ഞും ഇല്ലുമിനാറ്റിയുടെ ആശയങ്ങൾ സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇല്ലുമിനാറ്റി എന്ന സംഘടനതന്നെ ഇന്ന് അറിയപ്പെടുന്നത് അന്ധവിശ്വാസത്തിൻ്റെയും സാത്താൻസേവയുടെയും മൊത്തവ്യാപാരികളായാണ്- അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്താവനയിൽ പറഞ്ഞു.
