കൊട്ടാരക്കര : കൊട്ടാരക്കരയിൽ (ഒക്ടോബർ 8) ചൊവ്വാഴ്ച സൗജന്യ ആരോഗ്യമേളയും സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും നടക്കും.
മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിൻ്റെയും തിരുവനന്തപുരം നെയ്യാറ്റിൻകര സൂപ്പർ സ്പെഷ്യലിറ്റി നിംസ് മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മന്ദിരം കാമ്പസിൽ നടക്കുന്ന ക്യാമ്പിന് സർജറി, ഗൈനക്കോളജി കാർഡിയോളജി, റേഡിയേഷൻ, വായിലെ അർബുദ രോഗ നിർണ്ണയം ദന്തരോഗ വിഭാഗം, നെഫ്രോളജി തുടങ്ങിയ ഇരുപതിൽപരം വിഭാഗങ്ങളിലെ വിദഗ്ദരായ ഡോക്ടർമാർ നേതൃത്വം നൽകും. തുടർ ചികിത്സക്കും ഇളവുകൾ ലഭ്യമാണ്.

Comments are closed.