സോഹർ : സോഹർ സെൻ്റ് തോമസ് മാർത്തോമ്മാ ഇടവക ഗായക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച പിസിഒ ഹാളിൽ “എക്കോസ് ഓഫ് ഡിവൈൻ റിതം : എ ഹോമേജ് ടു കൊച്ചുകുഞ്ഞു ഉപദേശി” എന്ന പേരിൽ മ്യൂസിക്കൽ നൈറ്റ് നടന്നു.
ഫാ. സാജു പാടാച്ചിറ മുഖ്യസന്ദേശം നൽകി. ശുശ്രൂഷയിൽ ഇടവക ഗായക സംഘം, സണ്ടേസ്കൂൾ, സേവികാസംഘം, ഇടവക മിഷൻ എന്നീ പോഷക സംഘടനകൾ ഗാനങ്ങൾ ആലപിച്ചു. പ്രത്യേക ആരാധനയ്ക്കു യുവജന സഖ്യാംഗങ്ങൾ നേതൃത്വം നൽകി.
