ടൊറന്റോ : കാനഡയുടെ ഫെർട്ടിലിറ്റി നിരക്ക് എക്കാലത്തെക്കാളും താഴ്ന്ന നിരക്കിലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയയിലാണ് ജനനനിരക്ക് ഏറ്റവും കുറവ്.
മൊത്തം ഫെർട്ടിലിറ്റി നിരക്ക് കാനഡയിലും മറ്റ് പ്രവശ്യകളിലും താഴ്ന്ന നിലയിലെത്തി. കനേഡിയൻ ശരാശരിയേക്കാൾ താഴെയാണ് ഒൻ്റാറിയോ (1.22), നാല് അറ്റ്ലാൻ്റിക് പ്രവിശ്യകൾ – ന്യൂ ബ്രൺസ്വിക്ക് (1.24), പി.ഇ.ഐ. (1.16), ന്യൂഫൗണ്ട്‌ലാൻഡും ലാബ്രഡോറും (1.08), നോവ സ്കോട്ടിയ (1.05) – യുക്കോൺ (1.01) എന്നിവിടങ്ങളിൽ. കാനഡയിൽ മാത്രമല്ല, മറ്റ് സാമ്പത്തികമായി വികസിത രാജ്യങ്ങളിലും ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. സ്ത്രീകൾ കരിയറിന് മുൻഗണന നൽകുന്നതാണ് പ്രധാന കാരണം. അതോടൊപ്പം ജീവിതച്ചെലവ്, ഭവന ചെലവ്, എന്നിവയും പ്രധാന ആശങ്കയാണ്.

Comments are closed.