കുവൈറ്റ് : വെള്ളിയാഴ്ച രാവിലെ കുവൈറ്റിൽ എത്തിച്ചേർന്ന ന്യൂലൈഫ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് മംഗഫ്, കുവൈറ്റ് ദൈവസഭയുടെ പുതിയ ശുശ്രൂഷകൻ പാസ്റ്റർ ബ്ലെസ്സൺ ജോയിക്ക് സഭയുടെ കമ്മിറ്റി അംഗങ്ങളും സഭാ വിശ്വാസികളും ചേർന്ന് കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി.
കുവൈറ്റിലേക്ക് വരുന്നതിന് മുൻപ് പാ. ബ്ലെസ്സൺ ജോയ് ശുശ്രൂഷനകനായി അസംബ്ലിസ് ഓഫ് ഗോഡ് ചാത്തന്നൂർ റ്റൗൺ ചർച്ച്, അസംബ്ലിസ് ഓഫ് ഗോഡ് കുണ്ടറ റ്റൗൺ ചർച്ച് കൂടാതെ കൊല്ലം സെക്ഷൻ സെക്രട്ടറിയായും ട്രഷറാറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ എക്സിക്യൂറ്റീവ് മെമ്പറായിരുന്ന പാസ്റ്റർ കെ ജോയിയുടെ മകനാണ് പാസ്റ്റർ ബ്ലെസ്സൺ ജോയ്. ഭാര്യ : സിസ്റ്റർ റോണാ ബ്ലെസ്സൺ, മക്കൾ : ജോനാഥാൻ, അബിഗെൽ.

Comments are closed.