Ultimate magazine theme for WordPress.

കുഞ്ഞിനെ എലി ആക്രമിച്ചു: ഇൻഡ്യാനയിൽ പിതാവിന് തടവ് ശിക്ഷ

ഇൻഡ്യാന : ഇൻഡ്യാനയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലി ആക്രമിച്ചതിന് പിതാവിന് തടവ് ശിക്ഷ. ആക്രമണത്തിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാണ് കോടതി 16 വർഷം തടവ് ശിക്ഷ വിധിച്ചത്.

സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഡേവിഡ് ഷോനാബോമും (32) അമ്മ ഏഞ്ചൽ ഷോനബോമും (29) കുറ്റക്കാരാണെന്ന് വാണ്ടർബർഗ് കൗണ്ടി കോടതി കണ്ടെത്തി. 2023 സെപ്റ്റംബറിലാണ് കുഞ്ഞിനെ എലി ആക്രമിക്കുന്നത്. എലിയുടെ ആക്രമണത്തിൽ കുഞ്ഞിന് 50-ലധികം പരുക്കുകളാണ് ഉണ്ടായതെന്നും ആശുപത്രിയിൽ ചികിത്സ ആവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ അറിയിച്ചു. ലതു കയ്യിലെ നാലു വിരലുകളിലെയും തള്ള വിരലിലെയും മാംസം പൂർണമായും നഷ്ട്‌ടപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.