വത്തിക്കാൻ : ലോകമെമ്പാടുമുള്ള പത്തുലക്ഷം കുട്ടികൾക്ക് അടുത്ത മൂന്നു വർഷത്തിനുള്ളിൽ ആരോഗ്യസംരക്ഷണം നൽകുമെന്ന് വത്തിക്കാൻ. ഇതിനായി കുട്ടികളുടെ ആരോഗ്യത്തിനായുള്ള ‘പോപ്സ് ഗ്ലോബൽ അലയൻസ്’ എന്ന പേരിൽ വത്തിക്കാൻ ഒരു പുതിയ അന്താരാഷ്ട്ര ശൃംഖല ആരംഭിച്ചു.
2024 മെയ് മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തതിനെത്തുടർന്നാണ് യു. എസ്., ലാഭേച്ഛയില്ലാത്ത സംഘടനയായ ‘പാട്രൺസ് ഓഫ് ദി വേൾഡ്‌സ് ചിൽഡ്രൻ ഹോസ്പിറ്റലിന്റെ’ നേതൃത്വത്തിൽ ഈ സംരംഭം ആരംഭിച്ചത്: “കുട്ടികളാണ് നമ്മുടെ ഭാവിയുടെ ഉറവിടം. കുട്ടികളോടൊപ്പം നമുക്ക് പുതിയ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയും”- മാർപാപ്പ പറഞ്ഞു.
