Ultimate magazine theme for WordPress.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: ഇസ്രായേലിലെ തങ്ങളുടെ പൗരമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി

ടെല്‍ അവീവ് : ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ഇസ്രായേലിലെ ഇന്ത്യന്‍ പൗരമാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ഇറാന്‍ മിസൈലാക്രമണം ആരംഭിച്ചതോടെ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് എംബസി നിര്‍ദ്ദേശിച്ചു.

മേഖലയില്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇസ്രായേലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും നിര്‍ദ്ദേശിച്ചു. ദയവായി ജാഗ്രത പാലിക്കുക, രാജ്യത്തിനുള്ളിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരാനും ഇന്ത്യന്‍ എംബസി അറിയിച്ചു .

Sharjah city AG

Comments are closed.