ജെറുസലേം : ഇസ്രായേല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഫത്തേ ഷെരീഫ് അബു എല്‍-അമീനാണ് കൊല്ലപ്പെട്ടത്. എല്‍-അമീനൊപ്പം ഭാര്യയും മകനും മകളും അടങ്ങുന്ന കുടുംബവും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെ ടയര്‍ നഗരത്തിലെ പലസ്തീന് അഭയാര്‍ത്ഥി ക്യാമ്പിനുള്ളിലെ ഇവരുടെ വീടിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പാലസ്തീനില്അംഗങ്ങളായ മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
