Ultimate magazine theme for WordPress.

മഹാരാഷ്ട്രയിലെ നാടന്‍ പശു ഇനങ്ങള്‍ ഇനി മുതൽ സംസ്ഥാന മാതാവ്

മുംബൈ : മഹാരാഷ്ട്രയിലെ നാടന്‍ പശു ഇനങ്ങള്‍ ഇനി മുതൽ സംസ്ഥാന മാതാവ്. സാംസ്‌കാരികവും കാര്‍ഷികവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ശിവസേന-ബിജെപി-എന്‍സിപി സര്‍ക്കാര്‍ നാടന്‍ പശു ഇനങ്ങള്‍ക്ക് ‘രാജ്യമാതാ-ഗോമാത’ പദവി നല്‍കി.

”വേദകാലം മുതലുള്ള ഇന്ത്യന്‍ സംസ്‌കാരത്തില്‍ നാടന്‍ പശുവിന്റെ പ്രാധാന്യവും മനുഷ്യന്റെ ഭക്ഷണത്തില്‍ നാടന്‍ പശുവിന്റെ പാലിന്റെ പ്രയോജനവും ആയുര്‍വേദ വൈദ്യശാസ്ത്രത്തിലും പഞ്ചഗവ്യ ചികിത്സാ സമ്പ്രദായത്തിലും ജൈവകൃഷി സമ്പ്രദായത്തിലും ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും പ്രധാന സ്ഥാനവും കണക്കിലെടുത്ത് ഇനി മുതല്‍ നാടന്‍ പശുക്കളെ ‘രാജ്യമാതാ ഗോമാതാ’ ആയി പരിഗണിക്കും,’ സംസ്ഥാന കൃഷി, ക്ഷീരവികസന, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു.

Sharjah city AG

Comments are closed.