ബയ്റൂട്ട് : ലെബനനില്‍ ഇസ്രായേല്‍ കരയുദ്ധം തുടങ്ങിയാൽ തിരിച്ചടിക്കാന്‍ പൂര്‍ണസജ്ജരാണെന്ന് ഹിസ്ബുള്ള. നസ്രല്ല വധത്തിനുശേഷം ഹിസ്ബുള്ള ഉപമേധാവി നയീം ഖാസിം നടത്തുന്ന ആദ്യ പൊതുപ്രസ്താവനയാണിത്.
ഏത് സാഹചര്യത്തേയും നേരിടുമെന്നും യുദ്ധലക്ഷ്യങ്ങള്‍ നേടാന്‍ ഇസ്രയേലിനാകില്ലെന്നും നയീം പറഞ്ഞു. ഇസ്രായേലിന്റെ അടുത്ത നീക്കം കര ആക്രമണമായിരിക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണിത്. അതിനുള്ള സൂചനകള്‍ നല്കി ഇതിനോടകം ഇസ്രായേല്‍ കരുതല്‍ സേനാംഗങ്ങളെ തിരിച്ച് വിളിക്കുകയും കൂടുതല്‍ സൈനികരെയും കവചിത വാഹനങ്ങളും ലെബനന് അതിര്‍ത്തിയിലെത്തിക്കുകയും ചെയ്തിരുന്നു.
