മല്ലപ്പള്ളി : പുന്നവേലി, മല്ലപ്പള്ളി എന്നീ വൈദീക ജില്ലകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വനിതാരവം മല്ലപ്പള്ളി സിഎംഎസ് ഹൈസ്കൂളിൽ മഹായിടവക സ്ത്രീജനസഖ്യത്തിന്റെ വനിതാരവം-2024ന് തുടക്കം കുറിച്ചു. വിവിധ സഭകളുടെ വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ പ്രോഗ്രാമിനോടനുബന്ധിച്ച് നടത്തുകയുണ്ടായി. ഇതിന്റെ വിൽപനയിലൂടെ ലഭിച്ച പണം സ്ത്രീജനസഖ്യത്തിന്റെ ആതുരരംഗത്തെ ഈ വർഷത്തെ വിവിധ പ്രൊജക്ടുകൾക്കുവേണ്ടി ഉപയോഗിക്കും.
