ബെയ്റൂട്ട് : ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനത്ത് ഇസ്രായേൽ വ്യോമാക്രമണം. ഇറാന് പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പിന്റെ തലവന്‍ സയ്യിദ് ഹസന് നസ്റല്ലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ആക്രമണത്തില്‍ ആറ് കെട്ടിടങ്ങൾ തകർത്തതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. രണ്ട് പേർ കൊല്ലപ്പെടുകയും നിരവധിയാളകൾക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ നിന്ന് നസ്റല്ല സുരക്ഷിതനാണെന്ന് ഇറാന്റെ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ആഘാതത്തില്‍ ബെയ്റൂട്ടിന് 30 കിലോമീറ്റര്‍ വടക്ക് വരെ വീടുകള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു.
